Post Header (woking) vadesheri

കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് “കോവഫൈന്‍”: ജൂഡ് ആന്റണി ജോസഫ്

Above Post Pazhidam (working)

കൊച്ചി: കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച്‌ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കോവഫൈന്‍ എന്ന പേരാണ് ജൂഡ് പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്നത്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെ ട്രോളികൊണ്ടായിരുന്നു ജൂഡിന്റെ പോസ്റ്റ്.

Ambiswami restaurant

കഴിഞ്ഞ ദിവസം സ്വകാര്യ ചാനലില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്‍ വിവാദമായ പ്രതികരണം നടത്തിയത്. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍ മറുപടി നല്‍കിയത്. വേണമെങ്കില്‍ കമ്മിഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വച്ച്‌ കുടുംബക്കോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.

Second Paragraph  Rugmini (working)