Post Header (woking) vadesheri

കണ്‍സോള്‍ പത്താം വാര്‍ഷികവും പുരസ്‌കാര വിതരണവും തിങ്കളാഴ്ച

Above Post Pazhidam (working)

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷിക
പൊതുയോഗവും,പുരസ്‌കാര വിതരണവും സാ ന്ത്വന സംഗമവും തിങ്കളാഴ്ച നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് മ ന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കണ്‍സോള്‍ മാറ്റ് പുരസ്കാരവിതരണം ടി.എൻ .പ്രതാപൻ എം.പി.യും വിദേശ ചാപ്റ്റര്‍ അംഗീകാരപത്രം വിതരണം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.യും നിര്‍വ്വഹിക്കും.

Ambiswami restaurant

ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സൻ വി.എസ്.രേവതി, ചാവക്കാട് നഗരസഭാ ചെയര്‍മാൻ എൻ .കെ. അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിമാസം 75 വൃക്കരോഗികള്‍ക്കായി 500-ല്‍ പരം സൗജന്യ ഡയാലിസിസിനുള്ള സൗകര്യം സംഘടന
ഒരുക്കുന്നുന്ന്െ ഭാരവാഹികള്‍ പറഞ്ഞു .ട്രസ്റ്റ് പ ത്താം വര്‍ഷ ത്തിലേ
ക്കു കടക്കുന്ന പശ്ചാ ത്തല ത്തില്‍ വൃക്ക, കാൻ സര്‍ രോഗികള്‍ക്കായി മണത്തല പുളിച്ചിറ കെട്ടിന് സമീപം ട്രസ്റ്റ്നിര്‍മിക്കുന്ന പാലിയേറ്റീവ് കേന്ദ്ര ത്തിന്‍റെ നിര്‍മാണം പൂര്‍ ത്തീകരിക്കാനുള്ള ശ്രമ ത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

buy and sell new

Second Paragraph  Rugmini (working)

ട്രസ്റ്റ് പ്രസിഡന്‍റ് എം.കെ നൗഷാദ് അലി, ജനറല്‍ സെക്രട്ടറി ജമാല്‍ താമരത്ത്
ട്രഷറര്‍ പി.വി.അബ്ദു, കമ്മിറ്റി അംഗങ്ങളായ പി.പി. അബ്ദുല്‍ സലാം, വി.എം. സുകുമാരൻ ,കെ.ഷംസുദ്ദീൻ , സി.എം. ജനീഷ്, സി.കെ. ഹക്കീം ഇമ്പാർക്ക് എന്നിവർ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.