പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി രാജി വെക്കണം , കോണ്‍ഗ്രസ്
ഗുരുവായൂര്‍ : പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് ,തമ്മില്‍ തമ്മില്‍ പോരടിക്കുന്ന
ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി രാജി വെക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു . ഭരണ സമിതി കൂട്ടുത്തര വാദിത്വം നഷ്ടപ്പെട്ട ഭരണ സമിതി എത്രയും പെട്ടെന്ന് രാജി വെക്കണം . അടുത്തിടെ നടന്ന നിയമനങ്ങളിലും , അടുത്ത് നടക്കാന്‍ പോകുന്ന നിയമന്ങ്ങളെ ചൊല്ലിയുമാണ് ഭരണ സമിതി അംഗങ്ങളുടെ തര്‍ക്കം എന്നത് വളരെ ഗുരുതരമാണെന്നും , സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു . പ്രസിഡന്റ് ബാലന് വാറനാട്ട് അധ്യക്ഷത വഹിച്ചു . ആര് രവികുമാര്‍ , കെ പി ഉദയന്‍ , ഒകെആര് മണി കണ്ഠന്, ശശി വാറനാട്ട്, സ്റ്റീഫന്‍ ജോര്‍ജ്, പി ജെ ജോര്‍ജ് , ബിജു നാരായണന് , പ്രിയ രാജേന്ദ്രന് , എം കെ ബാലകൃഷ്ണന് , അരവിന്ദന് പല്ലത്ത്, ടി വി കൃഷ്ണദാസ്, ശിവന് പാലിയത്ത് , മേഴ്സി ജോയ് ഗോപി മനയത്ത് , സി എസ് സൂരജ് , കെ അരവിന്ദന് എന്നിവര്‍ സംസാരിച്ചു .