Above Pot

ഹൃദയഭൂമിയിൽ താമരക്ക് വാട്ടം , കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഹൃദയ ഭൂമിയിൽ താമരക്ക് വാട്ടകാലം സമ്മാനിച്ച് കോൺഗ്രസ് വെന്നിക്കൊടി പാറിച്ചു . ഛത്തീസ്‌ഗഡിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ പാർട്ടി രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം ഉറപ്പിച്ചു . 200 അംഗ രാജസ്ഥാനിൽ 99 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ,ബിജെപിക്ക് 74 സീറ്റ് കൊണ്ട് തൃപ്തി പെടേണ്ടി വന്നു . മായാവതിയുടെ ബിഎസ് പിക്ക് 6 സീറ്റും ,സ്വതന്ത്രൻ മാർക്ക് 20 സീറ്റും ലഭിച്ചു .
മധ്യപ്രദേശിൽ കഴിഞ്ഞ 15 വർഷമായി ഭരണത്തിലിരിക്കുന്ന ബിജെപിക്ക് 230 അംഗ നിയമ സഭയിൽ 109 സീറ്റ് കരസ്ഥമാക്കാൻ മാത്രമേ കഴിഞ്ഞുള്ളു കോൺഗ്രസ് 113 ,മായാവതിയുടെ ബിഎസ് പി രണ്ടും ,എസ് പി ഒരു സീറ്റും സ്വാതന്ത്രന്മാർ 4 സീറ്റും നേടിയിട്ടുണ്ട് .തെലുങ്കാന യിൽ ടി ആർ എസ് തന്നെ അധികാരത്തിൽ എത്തി . മിസോറാമിന്റെ ഭരണം കോൺഗ്രസിന് നഷ്ടമായി അവിടെ മിസോ നാഷണൽ ഫ്രണ്ട് ആണ് ഭരണത്തിലേറിയത് . രാജസ്ഥാനിൽ കോൺഗ്രസിന് 49.5 ശതമാനം വോട്ടു ലഭിച്ചപ്പോൾ ബി ജെ പിക്ക് 37 ശതമാനം വോട്ടു വിഹിതം നേടാനെ കഴിഞ്ഞുള്ളു . മധ്യപ്രദേശിൽ കോൺഗ്രസിന് 49.1 ശതമാനം വോട്ടു ലഭിച്ചപ്പോൾ ബി ജെപിക്ക് 47 ശതമാനം വോട്ടു ലഭിച്ചു . ഛത്തീസ്‌ഗഡിൽ 17 ശതമാനത്തിലേക്ക് ബി ജെ പിയുടെ വോട്ടു വിഹിതം കുത്തനെ ഇടിഞ്ഞു . കോൺഗ്രസ് ആണെങ്കിൽ 72.2 ശതമാനത്തിലേക്ക് വോട്ടു വിഹിതം ഉയർത്തി . മോഡി യുഗം അവസാനിക്കുന്നതിന്റെ ആരംഭമായി എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ . നോട്ട് നിരോധനം , കാർഷിക വിലയിടിവ് ,ജി എസ് റ്റി എന്നിവ സാധാരണ ജനങ്ങൾക്ക് ഏറെ ദുരിതകാലമാണ് സമ്മാനിച്ചത്

First Paragraph  728-90