ഗുരുവായൂര്‍ നഗരസഭയുടെ മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന് സാങ്കേതിക അനുമതിയായി .

">

ഗുരുവായൂര്‍: അമൃത് പദ്ധതി പ്രകാരം ഗുരുവായൂര്‍ നഗരസഭ നിര്‍മ്മിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സമുച്ഛയത്തിൻറെ നിര്‍മ്മാണോദ്ഘാടനം ഈ മാസം നടക്കും .പദ്ധതിക്ക് സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചു.ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് പദ്ധതിയ്ക്ക് സാങ്കേതികാനുമതി നല്‍കിയത്.

ഗുരുവായൂര്‍ വടക്കേ ഔട്ടര്‍ റിങ് റോഡിലെ ആന്ധ്രാ പാര്‍ക്കിലാണ് 21 കോടി രൂപ ചെലവിട്ട് പാര്‍ക്കിങ് സമുച്ഛയം പണിയുന്നത്. 81 സെന്റ് സ്ഥലത്ത് ആറു നിലകളിലാണ് പാര്‍ക്കിങ് കേന്ദ്രം പണിയുക.1,40,000 ചതുരശ്രയടി വിസ്തൃതിയുണ്ട്. 9 ബസ്സുകള്‍, 38 മിനി ബസുകള്‍, 43 ടൂവീലറുകള്‍, 22 കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് നിര്‍ത്താം. ടോയ്ലറ്റ് സൗകര്യങ്ങളും ലിഫ്റ്റും ഉണ്ടാകും. കഴിഞ്ഞവര്‍ഷം പദ്ധതിയ്ക്ക് സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Sponsors