മാധ്യമ പ്രവർത്തകന് ഭീഷണി , നടൻ സന്തോഷിനെതിരെ പോലീസിൽ പരാതി നൽകി

">

ഗുരുവായൂർ: മാധ്യമ പ്രവർത്തകനെ ഭീഷണി പെടുത്തുകയും അപമാനിക്കുകയും ചെയ്ത നടൻ സന്തോഷിനെതിരെ എ.സി.പിക്ക് പരാതി നൽകി. ടി.സി.വി റിപ്പോർട്ടർ കെ.വി. സുബൈറാണ് സന്തോഷിനെതിരെ എ.സി.പിക്ക് പരാതി നൽകിയത്. ജീവകാരുണ്യ സംഘടനയുടെ സംഗമം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ വേദിയിലുണ്ടായിരുന്ന നടൻ സന്തോഷ് ഭീഷണി പെടുത്തുകയും മോശമായ രീതിയിൽ സംസാരിക്കുകയായിരുന്നു. സംഭവത്തിൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം പ്രതിഷേധിച്ചു. നടപടി വേണമെന്നാവശ്യപ്പെട്ട് എ.സി.പിക്ക് കത്ത് നൽകി. ലിജിത്ത് തരകൻ, ടി.ജി. ഷൈജു, പി.കെ. രാജേഷ് ബാബു, സുരേഷ് വാരിയർ, വിജയൻ മേനോൻ, ശിവജി ഗുരുവായൂർ, നിതിൻ നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മാസങ്ങൾക്ക് മുൻപ് സന്തോഷിന് താൽപര്യമുള്ള ഒരു വിഷയത്തിൽ , സന്തോഷ് പറഞ്ഞത്‌ മുഴുവൻ ടി സി വി യിൽ വാർത്തയായി വന്നില്ല എന്നതാണ് പ്രകോപനത്തിന് കാരണം. ഇത് സംബന്ധിച്ച് അന്ന് തന്നെ ഫോണിൽ കൂടി ഭീഷണി പെടുത്തിയിരുന്നു .കൂടാതെ താൻ പങ്കെടുക്കുന്ന ഏതെങ്കിലും ചടങ്ങിൽ സുബൈർ പങ്കെടുത്താൽ കാണിച്ചു തരാമെന്ന് ഭീഷണി മുഴക്കിയിരുന്നു . ഇതിനിടയിലാണ് സംഘാടകർ ക്ഷണിച്ചതനുസരിച് സന്തോഷ് മുഖ്യാതിഥി ആയ ഒരു ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം സുബൈർ പോയത് .സുബൈറിനെ കണ്ടവശം സന്തോഷ് ഭീഷണി പെടുത്തി ആക്രോശിച്ചു കൊണ്ട് ചാടി വീണു .ഒരു സിനിമാനടനിൽ നിന്നും മ്ലേച്ഛമായ വാക്കുകൾ പുറത്ത് വരുന്നത് കണ്ട് സംഘാടകരും സദസ്യരും ഞെട്ടിപ്പോയി

Leave a Reply

Your email address will not be published. Required fields are marked *

Sponsors