Post Header (woking) vadesheri

ശബരിമല പ്രശ്നത്തിൽ വലതുപക്ഷ – ഫാസിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണ് സർക്കാർ : സി പി ജോൺ

Above Post Pazhidam (working)

ഗുരുവായൂര്‍: യു.ഡി.എഫ് വിരോധത്തിൻറെയും കോൺഗ്രസ് വിരോധത്തിൻറെയും തിമിരം മാറാത്ത സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും ശബരിമല പ്രശ്നത്തിൽ വലതുപക്ഷ – ഫാസിസ്റ്റുകൾക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. മാത കമ്യൂണിറ്റി ഹാളിൽ സി.എം.പി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ഇപ്പോൾ സർക്കാരിനുണ്ടായ വൈകി വന്ന വിവേകം നേരത്തെ ഉണ്ടായിരുന്നെങ്കിൽ സംഘ് പരിവാറിൻറെ സമരാഭാസത്തെ മുളയിലേ നുള്ളാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി പി.ആർ.എൻ. നമ്പീശൻ അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ.എ. കുര്യൻ, കെ.എം.എഫ്. സംസ്ഥാന വൈസ് പ്രസിഡൻറ് മിനി രമേശ്, സാം സഖറിയാസ്, പി.ജെ. തോമസ്, സുരേഷ് ചങ്കത്ത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറിയായി പി.ആർ.എൻ. നമ്പീശനെയും സാം സഖറിയാസ്, ജെയ്സിങ് കൃഷ്ണൻ, മിനി രമേഷ്, സുരേഷ് ചങ്കത്ത് എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

Ambiswami restaurant