Above Pot

ചുമർ ചിത്ര വിദ്യാർത്ഥികൾക്കായി ഡോ. ജി. ഗംഗാധരൻ നായർ സ്മാരക പുരസ്കാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ മികച്ച ‘ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻഡോവ്മെൻ്റ് പുരസ്കാരത്തിന് സി.എസ്.അപർണ, കെ.ബി.അനന്തകൃഷ്ണൻ എന്നിവർ അർഹരായി. നാളെ (ജനുവരി 30, ചൊവ്വാഴ്ച) രാവിലെ ചുമർചിത്ര പ0ന കേന്ദ്രം ആഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുരസ്കാരം സമർപ്പിക്കും.


പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനും നാടക പ്രവർത്തകനും കലാ ഗവേഷകനുമായിരുന്ന ചിറയിൻകീഴ് നാലുതട്ടു വിള ഡോ. ജി. ഗംഗാധരൻ നായരുടെ അനുസ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് എൻഡോവ്മെൻറ് പുരസ്കാരം.
ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിൽ നിന്നും അഞ്ചു വർഷ ഗവ. നാഷണൽ ഡിപ്ലോമാ കോഴ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്..ഗംഗാധരൻ നായരുടെ പത്നി കാഞ്ചന ജി.നായർ ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം .

Astrologer

20,000 രൂപയുംപ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .
ജി. ഗംഗാധരൻ നായർ സ്മാരക സമിതിയുടെ സഹകരണത്തോടെയാണ് പുരസ്കാര ചടങ്ങ് നടത്തുന്നത്.

Vadasheri Footer