Header 1 vadesheri (working)

കണ്ണന്റെ മുന്നിലെ ചോതിക്കളം ശങ്കരനാരായണ രൂപത്തിൽ

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിനു മുന്നിൽ ചോതി നാളിലെ പൂക്കളത്തിൽ മഹാവിഷ്ണുവിൻ്റെയും സംയുക്ത രൂപമായ ശങ്കരനാരായണൻ്റെ രൂപമാണ് വിരിഞ്ഞത് .ഗുരുവായൂർ കിഴക്കെ നടയിലെ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശങ്കരനാരായണൻ്റെ രൂപത്തിൽ പൂക്കളം ഒരുക്കിയത് അമ്പാടി കൂട്ടായ്മക്കു വേണ്ടി ചിത്രകലാകാരൻ കൂടിയായ ദേവസ്വം കലാനിലയത്തിലെ ചുട്ടി വിഭാഗത്തിലെ കെ സുമേഷിൻറെ നേതൃത്വത്തിലുള്ള അഞ്ച് കലാകാരന്മാണ് വർണ്ണരൂപം ഒരുക്കിയത്.

First Paragraph Rugmini Regency (working)


അമ്പാടി കൂട്ടായ്മയുടെ ഭാരവാഹികളായ കെ പി ഉദയൻ , ഹരിമേനോൻ കൊളാടി, ബാബുരാജ് ഗുരുവായൂർ,സുന്ദരൻ പി , ബിജു വി ബി , വിജയ്കുമാർ കെ, ബാലകൃഷ്ണൻ സി എൻ ,
നന്ദൻ തൂവാര, കണ്ണൻ പന്തായിൽ,മിന്നുഗോപാൽ ടി, രഞ്ജിത് ടി. എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)