Header 1 vadesheri (working)

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്,, ദാമൻ ആൻറ് ദിയു, ദാദ്ര ആൻറ് നഗർ ഹവേലി എന്നിവയുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെയാണ് അദ്ദേഹവും ഉന്നത ഉദ്യോഗസ്ഥരും എത്തിയത്. തുടർന്ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശ്രീഭൂതബലി ചടങ്ങ് ദർശിച്ച ശേഷമാണ് ഭഗവദ് ദർശനം നടത്തിയത്. മകൻ സിദ്ദാർത്ഥ് പട്ടേലിൻ്റെ പേരിൽ അഹസ് വഴിപാട് അദ്ദേഹം ശീട്ടാക്കി.

First Paragraph Rugmini Regency (working)

ഉപദേശകരായ സത്യ, എ.അൻബരശ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ശ്ശ്രീവൽസം അതിഥി മന്ദിരത്തിൽ ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ഡി എ പി.മനോജ് കുമാർ, അസി.മാനേജർ ബിനു, പി.ആർ.ഒ വിമൽ ജി നാഥ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അഡ്മിനിസ്ടേറ്റർ കെ.പി.വിനയൻ പ്രഫുൽ പട്ടേലിനെ പൊന്നാടയണിയിച്ചു. ഭരണ സമിതി അംഗം സി.മനോജ് ദേവസ്വത്തിൻ്റെ ഉപഹാരം നൽകി

Second Paragraph  Amabdi Hadicrafts (working)