Header 1 = sarovaram
Above Pot

രാജ്യത്ത് ചികിത്സയിൽ ഉള്ള 4,05,681 കോവിഡ് രോഗികളിൽ 2,46,989 പേരും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന. 4,05,681 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​​. ഇതിൽ 2,46,989 പേരും കേരളത്തിലാണ്​. ​രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന്​ ലക്ഷത്തിനടുത്ത്​ വരെ താഴ്​ന്നിരുന്നു. കേരളത്തിൽ മാത്രമാണ്​ പ്രതിദിന രോഗികൾ രോഗമുക്തരേക്കാൾ വർധിക്കുന്നത്​. ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്ന മഹാരാഷ്​ട്രയിൽ നിലവിൽ 53,999പേർ മാത്രമാണ്​ ചികിത്സയിലുള്ളത്​. പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000 ത്തിന്​ മുകളിൽ തുടരുകയാണ്​. 2.5 ശതമാനമാണ്​ രോഗ സ്​ഥിരീകരണ നിരക്ക്​.

Astrologer

കേന്ദ്ര ആരോഗ്യമന്ത്രാലയത്തി​െൻറ ശനിയാഴ്​ച രാവിലെ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 42,618 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതിൽ, 29,322പേരും കേരളത്തിൽ നിന്നാണ്​.അതേസമയം, 24 മണിക്കൂറിനകം 36,385 പേർ രോഗമുക്തരായി. 330 പേർ മരിച്ചു. പ്രതിദിന മരണനിരക്ക്​ കേരളത്തിൽ നൂറിന്​ മുകളിലാണ്. രണ്ടാമതുള്ള മഹാരാഷ്​ട്രയിൽ 92 കോവിഡ്​ മരണങ്ങളുണ്ടായി. ഡൽഹിയടക്കം 13 സംസ്ഥാനങ്ങളിൽ കോവിഡ്​ മരണങ്ങളുണ്ടായില്ല.

തമിഴ്​നാട്ടിലും കർണാടകയിലും 19 വീതവും മറ്റു സംസ്ഥാനങ്ങളിൽ 10ന്​ താഴെയുമാണ്​ മരണ നിരക്ക്​. ലക്ഷദ്വീപിൽ 24 മണിക്കൂറിനിടെ പുതുതായി ​കോവിഡ്​ കേസുകളും മരണവും സ്​ഥിരീകരിച്ചിട്ടില്ല. നിലവിൽ 22രോഗികൾ മാത്രമാണ്​ ചികിത്സയിൽ​​. 10,348 പേർക്ക്​​ ദ്വീപിൽ ഇതുവരെ കോവിഡ്​ ബാധിച്ചു​. 51 പേർ മരിച്ചു

Vadasheri Footer