ഗുരുവായൂർ : വാഹന അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . പടിഞ്ഞാറെ നടയിൽ ക്യാപിറ്റൽ സേഫ്രോണിൽ താമസിച്ചിരുന്ന വിശ്വനാഥപൈ (82) ആണ് മരിച്ചത് . ജൂലൈ മാസം പടിഞ്ഞാറെ നടയിൽ വെച്ച് നടന്ന വാഹന അപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ: ദ്രൗപതി . മക്കൾ: ഗീത, ദേവാനന്ദ്, ലത, മായ. മരുമക്കൾ :ഉദയകുമാർ, സുമംഗലി, സുരേന്ദ്ര റാവു, ഉമേശൻ