ദേശീയ പാത ചേറ്റുവയിൽ കെ എസ് ആർ ടി സി സ്കൂട്ടറിലിടിച്ചു രണ്ട് പേർ കൊല്ലപ്പെട്ടു
ചാവക്കാട് : ദേശീയ പാത യിൽ ചേറ്റുവ അഞ്ചാം കല്ലിൽ കെ എസ് ആർടി സി ബസ് സ്കൂട്ടറിലിടിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു . ഏങ്ങണ്ടിയൂർ കരീ പ്പാടത്ത് സുധീർ മകൻ ആകാശ് 21 , ചേറ്റുവ എം ഇ എസ് ആശുപത്രി ക്ക് സമീപം പരേതനായ വട്ടേക്കാട് രാജന്റെ മകൻ ജയേഷ് (25 ) എന്നിവരാണ് കൊല്ലപ്പെട്ടത് . വെള്ളിയാഴ്ച രാത്രി 9 .15 ന് ആണ് അപകടം ഉണ്ടായത് .കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളത്തു നിന്ന് പൊന്നാനിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു . വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല .ആകാശിന്റെ മാതാവ് സുപ്രിയ ,ജയേഷിന്റെ മാതാവ് ഉഷ .