ഗുരുവായൂർ ബാങ്ക് ഓഫ് ബറോഡയിൽ അഗ്നി ബാധ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ബറോഡ ബാങ്കിൽ അഗ്നിബാധ. കിഴക്കേ നടയിലെ ആർ വി ടവറിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലാണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ അഗ്നി ബാധ ഉണ്ടായത് അഗ്നി ശമന വിഭാഗം എത്തി തീ നിയന്ത്രണ വിധേയ മാക്കി ഷോർട് സർകീട്ട് മൂല മാണ് അഗ്നി ബാധ ഉണ്ടായെതെന്ന് കരുതുന്നു.

Poonthanam
Rugmani 700-200

ബാങ്കിലെ അലാം അടിക്കുന്ന ശബ്ദം കേട്ട് താഴെ പ്രവർത്തിക്കുന്ന ഹോട്ടലിലെ ആളുകൾ പോലീസിനെയും അഗ്നി ശമന വിഭാഗത്തെയും അറിയിക്കുകയായിരുന്നു. ആർ വി ടവറിലെ താമസക്കാരെ മുഴുവൻ ഒഴിപ്പിച്ചു. ബാങ്കിൽ പഴയ പേപ്പറുകൾ കൂട്ടിയിട്ട സ്ഥലത്താണ് അഗ്നി ബാധ ഉണ്ടായത്.. ഗുരുവായൂർ അഗ്നി ശമന സ്റ്റേഷനിലെ ഓഫീസർ ശരത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.

Vasudev Inn

കുന്നംകുളത്ത് നിന്നുമുള്ള ഒരു യൂണിറ്റും എത്തിയിരുന്നു. സംഭവം അറിഞ്ഞു എം എൽ എ എൻ കെ അക്ബർ, കോൺഗ്രസ്‌ നേതാക്കളായ കെ പി ഉദയൻ, കെ പി എ റഷീദ്  സി എസ്‌ സൂരജ് തുടങ്ങിയ വർ സ്ഥലത്ത് എത്തി