ക്ഷേത്ര നടയിലെ കോഫീ ബൂത്തിൽ നിന്നും നിരോധിത പേപ്പർ ഗ്ലാസ്സ് പിടികൂടി

">

ഗുരുവായൂര്‍: നഗരസഭ നിരോധിച്ച പേപ്പര്‍ ഗ്ലാസുകള്‍ ക്ഷേത്രനടയിലെ കോഫീ ബൂത്തുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രണ്ടായിരത്തിലേറെ പേപ്പര്‍ ഗ്ലാസുകളാണ് രാത്രികാല പരിശോധനയിൽ പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് ക്ഷേത്രനടപ്പന്തലിലുള്ള നാലു കോഫീബൂത്തുകളില്‍ പരിശോധന നടത്തിയത്. ഗുരുവായൂർ ദേവസ്വം സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിട്ടുള്ള മൂന്ന് കോഫി ബൂത്തുകളിൽ നിന്നും സ്വകാര്യ വ്യകത്തികൾ നടത്തുന്ന മറ്റ് രണ്ട് ബൂത്തുകളിൽ നിന്നുമാണ് ഡിസ്‌പോസിബിൾ ഗ്ലാസുകൾ പടികൂടിയത്. ഒരു വർഷത്തോളമായി നഗരസഭ പരിധിയിൽ ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ക്ഷേത്രപരിസരത്ത് നിരോധനം മറികടന്ന് ഇവ ഉപയോഗിച്ച് വരികയായിരുന്നു. എന്നാൽ നഗരത്തിലെ മറ്റു സ്ഥാപനങ്ങളിൽ ഇവ ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.ദേവസ്വത്തിനും മറ്റു സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി പിഴ ചുമത്തമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുറ്റം ആവർത്തിക്കുകയാണെങ്കിൽ സ്ഥാപനം അടച്ച് പൂട്ടുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെകടർമാരായ കെ.സുജിത്, എസ്.ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതൃത്വത്തിലായിരുന്നു ഗ്ലാസുകള്‍ പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors