Post Header (woking) vadesheri

ചേറ്റുവ പുഴയിൽ വീണ്ടും മരണം , ഇന്ന് മരിച്ചത് പൊന്നാനി സ്വദേശിനി അനിത

Above Post Pazhidam (working)

ചാവക്കാട് :ചേറ്റുവ പുഴയിൽ വീണ്ടും മരണം ,മലപ്പുറം പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ സദാനന്ദന്റെ ഭാര്യ അനിത (49)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.15 ഓടേയാണ് അനിത ചേറ്റുവ പുഴയിലേക്ക് ചാടിയത്. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.വിവരമറിഞ്ഞ് ബന്ധുക്കൾ ചേറ്റുവ ടി.എം ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം കാട്ടൂര്‍ പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹം കണ്ടെത്തിയിരുന്നു . ചേറ്റുവ പുഴയിലെ പുതിയങ്ങാടി പാണ്ടിലക്കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ട് മുതല്‍ അബ്ദുള്‍ സലാമിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Ambiswami restaurant