Madhavam header
Above Pot

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

ഗുരുവായൂർ : വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയെട്ടാമത് ചെമ്പൈ സംഗീതോൽസവം നവംബർ 19 രാവിലെ ഏഴു മണി മുതൽ ഡിസംബർ 3 വരെ ദേവസ്വം ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള
ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.

ഗുരുവായൂർ ദേവസ്വത്തിൻ്റെhttps://guruvayurdevaswom.nic.in/ChembaiSangeetholsavam/ChembaiSangeetholsavam എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. പരമാവധി 5 പേർക്ക് ഗ്രൂപ്പായും സംഗീതാർച്ചന നടത്താം . ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതി.ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോൽസവത്തിനെത്തുമ്പോൾ നേരിട്ട് ഹാജരാക്കണം. വിശദ വിവരങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ അർഹത നേടുന്നവരെ ഈ-മെയ്ൽ മുഖേന വിവരം അറിയിക്കും.

Astrologer

അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി സെപ്റ്റംബർ 10 വൈകുന്നേരം 5 മണി. സംഗീതോൽസവം ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യും. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം ചെയ്യും. കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാം

Vadasheri Footer