Madhavam header
Above Pot

ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവം ഇത് വരെ 350 ഓളം പേര്‍ സംഗീതാര്‍ച്ചന നടത്തി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം രണ്ടാം ദിനത്തില്‍ വൈകീട്ട് ആറു മുതല്‍ ആരംഭിച്ച വിശേഷാല്‍ കച്ചേരിയില്‍ മാതംഗി സത്യമൂര്‍ത്തി സംഗീതാര്‍ച്ചന നടത്തി കെ ജെ ദിലീപ് വയലിനിലും കോട്ടയം സന്തോഷ്‌ മൃദംഗത്തിലും വൈക്കം എന്‍ ഗോപാലകൃഷ്ണന്‍ ഘടത്തിലും പക്കമേളം ഒരുക്കി , തുടര്‍ന്ന്‍ ഏഴു മുതല്‍ വിവേക് സദാശിവത്തിന്റെ കച്ചേരി അരങ്ങേറി വയലിനില്‍ ഡോ വി സിന്ധു ,മൃദംഗ ത്തില്‍ കടനാട് വി കെ ഗോപി ഗഞ്ചിറയില്‍ കടനാട് അനന്ത കൃഷണനും പക്കമേളത്തിന് കൂട്ടായി .

Gvr Chembai Manthangi Sathyamoorthy-01

Astrologer

തുടര്‍ന്ന്‍ എട്ടു മുതല്‍ ഒന്‍പത് വരെ എ കന്യാകുമാരി വയലിനില്‍ നാദ വിസ്മയം തീര്‍ത്തു .ആലപ്പുഴ കരുണാ മൂര്‍ത്തി തവിലിലും വൈക്കം ഗോപാലകൃഷ്ണന്‍ ചെന്നൈ ഘടത്തിലും , ബംഗളൂര്‍ രാജശേഖരന്‍ മുഖര്‍ ശംഖിലും പിന്തുണ നല്‍കി .സംഗീതോല്‍സവം രണ്ടു ദിവസം പിന്നിടുമ്പോള്‍ മുന്നൂറ്റമ്പതോളം പേര്‍ സംഗീതാര്‍ച്ച ന നടത്തി .

Vadasheri Footer