ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അഞ്ച് യുവതികൾക്ക് മംഗല്യം

">

ചാവക്കാട് : ചാവക്കാട് ഫെല്ല ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർധനരായ അഞ്ച് യുവതികളുടെ സമൂഹ വിവാഹം നടത്തി . പത്ത് പവൻ സ്വർണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകി . ചടങ്ങിൽ നഗര സഭ ചെയർമാൻ എൻ കെ അക്ബർ ,ചാവക്കാട് സബ് ഇൻസ്‌പെക്ടർ ജയപ്രദീപ്, ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോജി ,കൗൺസിലർഎ എച്ച് അക്ബർ ,മണത്തല മസ്ജിദ് ഖത്തീബ് ബാദുഷ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു . മണത്തല മുല്ലത്തറ സ്വദേശികളായ ഷംല ,തൻസീല .ബ്ലാങ്ങാട് സ്വാദേശി സുനീറ ,എടക്കഴിയൂർ നാലാംകല്ല് സ്വാദേശി റഹന ,ഗുരുവായൂർ പഞ്ചാരമുക്ക് രശ്മി എന്നിവരുടെ വിവാഹമാണ് നടന്നത് .ഫെല്ലയുടെ നേതൃത്വത്തിൽ എല്ലാവർഷവറും കാരുണ്യ പ്രവർത്തികൾ ചെയ്യാറുണ്ടെന്നും അതിന്റെ ഭാഗമായാണ് സമൂഹ വിവാഹം നടത്തിയതെന്നും ഫെല്ല സിൽക്‌സ് എം ഡി കെ ജെ സൈനുദ്ധീൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors