Header 1 = sarovaram
Above Pot

ചാവക്കാട് നഗരസഭ 2 വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചു


ചാവക്കാട് : നഗരസഭ സ്ഥാപിച്ച വാട്ടർ എ ടി എമ്മുകൾ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 17,40,000/- രൂപ വകയിരുത്തി 2 വാട്ടർ എ.ടി.എം കളാണ് സ്ഥാപിച്ചിട്ടുള്ളത്.

Astrologer

നഗരസഭ ഓഫീസ് കെട്ടിടത്തിനു മുൻവശവും ചാവക്കാട് താലൂക്ക് ആശുപത്രി പരിസരത്തുമാണ് എ.ടി.എം കൾ സ്ഥാപിച്ചിട്ടുള്ളത്.ഒരു രൂപക്ക് ഒരു ലിറ്ററും 5 രൂപക്ക് 5 ലിറ്ററും വെള്ളം ലഭിക്കുന്ന വിധത്തിൽ 2 കൗണ്ടറുകളാണ് എ.ടി.എം ഇൽ ഉള്ളത്.
വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാഹിന സലീം .സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ റഷീദ്.പി.എസ്, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ, ഫൈസൽ കാനാമ്പുള്ളി എന്നിവർ സംസാരിച്ചു .

മുനിസിപ്പൽ എഞ്ചിനീയർ റിഷ്മ പി. പി റിപ്പോർട്ട്‌ അവതരിപ്പച്ചു.നഗരസഭ കൗൺസിലർമാരും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.നഗരസഭ സെക്രട്ടറി കെ.ബി.വിശ്വനാഥൻ നന്ദി പറഞ്ഞു.

Vadasheri Footer