ചാവക്കാട്ടെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ ഉൽഘാടനം 16 ന്
ചാവക്കാട് : ചാവക്കാട് നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെയും ഹരിത കര്‍മ്മ സേനയുടെയും ഉദ്ഘാടനം.തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി .എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കുമെന്ന് നഗര സഭ ചെയർ മാൻ എൻ കെ അക്ബർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ആഗസ്റ്റ് 16-ാം തിയതി വൈകീട്ട് 4 മണിക്ക് പരപ്പിൽ താഴത്തെ ട്രഞ്ചിങ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എം.എല്‍.എ. ശ്രീ.കെ.വി. അബ്ദുള്‍ഖാദര്‍ അദ്ധ്യക്ഷത വഹിക്കും
നഗരസഭ 30 ലക്ഷം രൂപ ചെലവില്‍ 2018-19 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന
മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി കേന്ദ്രം 27-ാം വാര്‍ഡിലെ പരപ്പില്‍ താഴം ഖരമാലിന്യ
സംസ്കരണ കേന്ദ്രത്തിനോട് ചേര്‍ന്നാണ് നിര്‍മ്മിച്ചിട്ടുളളത്. അജൈവ മാലിന്യങ്ങള്‍
പുനചംക്രമണം ചെയ്യുന്നതിനുളള ഷ്രെഡിംഗ് മെഷീന്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയ ഉപകരണങ്ങള്‍
കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരസഭാ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും പ്രത്യേകം പരിശീലനം
നല്‍കി തിരഞ്ഞെടുത്ത 21 വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ച ഗ്രീന്‍ ഹാന്‍ഡ്സ് എന്ന്
നാമകരണം ചെയ്ത ഹരിത കര്‍മ്മ സേനയാണ് മാലിന്യ ശേഖരണവും സംസ്ക്കരണവും
നടത്തുന്നത്.
ഇവര്‍ക്ക് ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ വിദഗ്ദ പരിശീലനം
നല്‍കിയിട്ടുളളതാണ്. ഇതിലേക്കായി ഐ.ആര്‍.ടി.സി. ഒരു കോ-ഓര്‍ഡിനേറ്ററേയും
ടെക്നീഷ്യനേയും നിയോഗിച്ചിട്ടുണ്ട്. മാലിന്യങ്ങളെ തരംതിരിച്ച് ആദ്യമാസം പ്ലാസ്റ്റിക്
ക്യാരി ബാഗുകളും, രണ്ടാമത്തെ മാസം കുപ്പികള്‍, ലെതര്‍, റബര്‍ എന്നിവയും മൂന്നാമത്തെ
മാസം ആപത്കരമായ മാലിന്യങ്ങളും (ഇലക്ട്രോണിക് വേസ്റ്റ്, ട്യൂബ് ലൈറ്റുകള്‍,
എല്‍.ഇ.ജി. ലൈറ്റുകള്‍, പിക്ച്ചര്‍ ട്യൂബുകള്‍, ബാറ്ററികള്‍ തുടങ്ങിയവ) ശേഖരിക്കുന്നതാണ്.
പരിശീലനം ലഭിച്ച ഗ്രാന്‍ ഹാന്‍ഡ്സ് ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നേരിട്ട് ചെന്ന്
വീട്ടുകാര്‍ തരം തിരിച്ച് വൃത്തിയാക്കി സൂക്ഷിച്ചിട്ടുളള മേല്‍ പറഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കുകയും
യൂസര്‍ ഫീ ഇനത്തില് 60/- രൂപ മാസംതോറും പ്രതിഫലമായി നല്‍കുന്ന വിധത്തിലാണ്
പദ്ധതി ആവിഷ്ക്കരിച്ചിട്ടുളളത്