ചാവക്കാട് നഗരസഭയിലെ പുന്ന പാണ്ടി പാടത്ത് കക്കൂസ് മാലിന്യം തള്ളി

">

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ പുന്ന രാജസ്‌ക്കൂളിന് സമീപം പാണ്ടി പാടത്ത് കക്കൂസ് മാലിന്യം തള്ളി. ദുര്‍ഗന്ധം സഹിക്കാനാവാതെ നാട്ടുകാര്‍ ദുരിതത്തിലായി. പുന്ന രാജാ സ്‌കൂളിനടുത്തെ പാണ്ടി പാടത്താണ് ഇന്നലെ രാത്രി സെപ്റ്റിക് മാലിന്യം തള്ളിയത്. ഇന്ന് രാവിലെ അസഹനീയമായ ദുര്‍ഗന്ധം വമിച്ചതോടെ പരിസാരവാസികള്‍ നടത്തിയ പരിശോധനയിൽ പാടത്ത് സെപ്റ്റിക് മാലിന്യം കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് രാത്രി സമയങ്ങളില്‍ ആള്‍പെരുമാറ്റം കുറവായതിനാല്‍ ഇതിനു മുമ്പും നിരവധി തവണ സെപ്റ്റിക് മാലിന്യം തള്ളാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. കൂടാതെ അറവു ശാലകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും വാഹനങ്ങളില്‍ കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കാറുണ്ട്. പോലിസിലും നഗരസഭയിലും പരാതി നൽകിയെങ്കിലും ഒരു നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *

Sponsors