Madhavam header
Above Pot

ഗുരുവായൂരിൽ തീർത്ഥാടകരെ വലച്ച് ഗതാഗതപരിഷ്‌കരണം , ബുദ്ധി മുട്ടിലായത് ഇരുചക്ര വാഹനക്കാർ

ഗുരുവായൂർ : ഗുരുവായൂരിൽ തീർത്ഥാടകരെ വലച്ച് ഗതാഗതപരിഷ്‌കരണം. പോലീസ് നടപ്പിലാക്കിയ വൺവെ സമ്പ്രദായം വേണ്ടത്ര ആലോചനകൾ നടത്താതെയെന്ന് ആക്ഷേപം.ഗുരുവായൂർ ഇന്നർ റിംങ് റോഡിൽ ഇന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ വൺവെ സമ്പ്രദായത്തിനെതിരെ വ്യാപക പ്രതിഷേധം.മുന്നൊരുക്കങ്ങളോ മതിയായ ദിശാ സൂചികകളോ സ്ഥാപിക്കാതെയാണ് വൺവേ ഏർപ്പെടുത്തിയിട്ടുള്ളത് . കിഴക്കേ നടയിൽ അപ്സര ജങ്ഷനിൽ സ്ഥാപിച്ച ദിശാ സൂചികയിൽ ക്ഷേത്ര നടയിലേക്ക് ഉള്ള റോഡിൽ പുന്നത്തൂർ കോട്ട എന്നാണ് കാണിച്ചിരിക്കുന്നത് .

അമ്യത് പദ്ധതിയുടെ നിർമ്മാണം വേഗത്തിലാക്കുന്നതിനായാണ് ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നതിന് തീരുമാനിച്ചത് . എന്നാൽ ഇന്നർ റിംങ് റോഡിൽ പൂർണ്ണമായും ഇരുക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വൺവെ നടപ്പിലാക്കിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തിലേക്ക് ദർശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പോലും കിലോമീറ്ററുകൾ വലം വെച്ച് വരേണ്ട അവസ്ഥയാണ് നില നിൽക്കുന്നത്. തെക്കേ നടയിലെ മഹാരാജ ജംങ്ക്ഷനിൽ നിന്ന് ദേവസ്വം പാഞ്ചജന്യത്തിലേക്ക് പോകണമെങ്കിൽ പടിഞ്ഞാറെ നടയും കിഴക്കേനടയും കണ്ട് കറങ്ങി വരേണ്ട അവസ്ഥയാണ് .

Astrologer

പോലീസ് സ്‌റ്റേഷനു മുൻവശത്തെ റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന ദേവസ്വം ആശുപ്ത്രിയിലേക്ക് രോഗികളുമായി പോകണമെങ്കിൽ ഭൂലോകം ചുറ്റി കറങ്ങണം കൂടാതെ നിത്യവ്യത്തിയ്ക്കു വേണ്ടി പണിയെടുക്കുന്ന ഓട്ടോ തൊഴിലാളികളെയും പരിഷ്‌കാരം വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗുരുവായൂർ ഇന്നർ റിംങ്് റോഡിൽ മൂന്നോളം ഭാഗത്താണ് കാലങ്ങളായി ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്തിരുന്നത്. ഇവർക്ക് പാർക്കിലേക്കെത്തുവാൻ കിലോ മീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഡ്രൈവർമാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പലയിടങ്ങളിലും ആദ്യ ദിനത്തിൽ പോലീസുമായി തർക്കത്തിലേർപ്പെടുന്നതും കാണാമായിരുന്നു. ഇന്ന് രാവിലെ മുതൽ നടപ്പിലായ വൺവെ പരിഷ്‌കാരത്തിനായി വിവിധ പ്രദേശങ്ങളിൽ കൂടുതൽ പോലീസുകാരെ നിയമിച്ചിരുന്നു. പരിഷ്‌കാരത്തിനായി കൂടുതൽ പോലീസുകാരെ വിന്യസിച്ചതിനാൽ ഗുരുവായൂരിൽ നടന്ന മെയ്ദിനറാലിയിലെ ഗതാഗതം നിയന്ത്രിക്കുവാൻ പോലീസില്ലാത്ത അവസ്ഥയായിരുന്നു.ഇക്കാരണത്താൽ റാലി നടക്കുന്ന സമയത്ത് വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.

കുറഞ്ഞ പക്ഷം ഇരുചക്ര വാഹനക്കാരെയെങ്കിലും വൺ വേ സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കണമെന്നാണ് ക്ഷേത്രപരിസരത്തെ വ്യാപാരികളെയും നാട്ടുകാരും ആവശ്യപ്പെടുന്നത് . മാസങ്ങൾക്ക് മുൻപ് ചാവക്കാട് നഗരത്തിൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തിയതിനെ ഉയർന്ന പ്രതിഷേധം കണക്കിലെടുത്ത് ഇരുചക്ര ,മുച്ചക്ര വാഹനക്കാരെ വൺവേ സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കി .

Vadasheri Footer