Above Pot

ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തുന്ന ആൾ 20 ലിറ്റർ മദ്യവുമായി അറസ്റ്റിൽ

ഗുരുവായൂർ : ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ 41 കുപ്പിയുമായി ഗുരുവായൂരിൽ ഒരാൾ അറസ്റ്റിൽ . ഗുരുവായൂർ ചൂൽപുറം തൈയ്യിൽ വീട്ടിൽ അപ്പുവിന്റെ മകൻ സദാനന്ദനാണ് പിടിയിലായത്. വീടിനു പുറകിലെ വിറകുപുരയിലാണ് ഇയാൾ മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.
ബീവറേജ് അവധി ദിവസങ്ങളിൽ ഇവ വൻ തുകക്ക് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യും. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തും ഇയാൾ വൻ തോതിൽ മദ്യവിൽപ്പന നടത്തിയിരുന്നതായി പോലിസ് പറഞ്ഞു. 20 ലിറ്റർ മദ്യമാണ് പോലീസ് കണ്ടെത്തിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു