ചാവക്കാട് പുന്നയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് വെട്ടേറ്റു

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് പുന്നയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് വെട്ടേറ്റു പുന്ന സെന്ററില്‍ നില്‍ക്കുകയായിരുന്നവ രെയാണ് ബൈക്കുകളിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്‌ .പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം. ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദ്(40), കാവീട് സ്വദേശി ബിജേഷ്(40),പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Poonthanam

ഇവരെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ എലൈറ് ആശുപത്രിയിലേക്കു മാറ്റി.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വെട്ടേറ്റവര്‍ പുന്ന സെന്ററില്‍ നില്‍ക്കുമ്പോള്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം ഇവരെ ഒരു പ്രകോപനവുമില്ലാതെ വെട്ടുകയായിരുന്നുവെന്നു പറയുന്നു.

Vasudev Inn
Rugmani 700-200

new consultancy

പൂര്‍വ്വവൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്ലെന്ന് കരുതുന്നു.എന്‍.ഡി.എഫ്. പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിന് പി്ന്നില്‍ ഗൂഡാലോചനയുണ്ടെന്നും ് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.എ.ഗോപപ്രതാപന്‍ ആരോപിച്ചു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അന്വേഷണം നടത്തി

First Paragraph Jitesh panikar (working)

buy and sell new