Header 1 vadesheri (working)

സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട്: സദാചാര പോലീസ് ചമഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തെന്ന കേസില്‍ അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പാലുവായ് സ്വദേശികളായ കളത്തില്‍ ഷാബു(40), കളത്തില്‍ സനോജ്(35), കളത്തില്‍ ഷാജു(43), അമ്പലത്ത് വീട്ടില്‍ ജലാല്‍(39), ഏത്തായ് വീട്ടില്‍ രാജേഷ്(39) എന്നിവരെയാണ് എസ്.എച്ച്.ഒ. അനില്‍ ടി.മേപ്പിള്ളി,എസ്.ഐ.മാരായ യു.കെ.ഷാജഹാന്‍, കെ.പി.ആനന്ദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നിയമ വിദ്യാർത്ഥിയായ യുവതി വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട് വീട്ടിലേക്ക് ആളുകൾ വരുന്നുണ്ടെന്ന് പറഞ്ഞു ഭീഷണി പെടുത്തുകയും അപമാനിക്കുകയുമായിരുന്നു തുടർന്ന് യുവതി അമിത് അളവിൽ ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

First Paragraph Rugmini Regency (working)