Above Pot

പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തില്‍ അമാവാസി ഉത്സവം 27-ന്, വാവുബലി 28-ന്

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 27-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭരണസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .28-ന് പഞ്ചവടി വാ കടപ്പുറത്ത് തുലാമാസത്തിലെ വാവുബലി ചടങ്ങുകള്‍ നടക്കും.27-ന് രാവിലെ എട്ടിന് ക്ഷേത്രഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് അവിയുര്‍ ചക്കന്നാത്ത് ഖളൂരിക ഭഗവതിക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് പത്തോടെ ക്ഷേത്രത്തിലെത്തും.ഉച്ചക്ക് രണ്ടിന് ക്ഷേത്രഭരണസംഘത്തിന്റെ ഉത്സവം പഞ്ചവടി സെന്ററില്‍ നിന്നും ആരംഭിക്കും.

First Paragraph  728-90

ഉച്ചക്ക് ഒന്നിന് വടക്കുഭാഗം ഉത്സവാഘോഷകമ്മിറ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍ നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര ക്ഷേത്രത്തില്‍ നിന്നും തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ പകല്‍പൂരം എടക്കഴിയൂര്‍ മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.ക്ഷേത്രഭരണസംഘത്തിന്റെയും തെക്കും വടക്കും വിഭാഗങ്ങളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് 5.30-ഓടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.കൂട്ടിയെഴുന്നള്ളിപ്പില്‍ 15 ആനകള്‍ അണിനിരക്കും.ക്ഷേത്രഭരണസംഘത്തിന് വേണ്ടി കോങ്ങാട് കുട്ടിശങ്കരന്‍ ഭഗവാന്റെ തിടമ്പേറ്റും.പുലര്‍ച്ചെ നാലോടെ ക്ഷേത്രത്തിലെത്തുന്ന ഉത്സവാഘോഷ കമ്മിറ്റികളുടെ കൂട്ടിയെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമാവും.ഉത്സത്തിന്റെ ഭാഗമായി തെക്ക്, വടക്ക് ഉത്സവാഘോഷ കമ്മിറ്റികള്‍ ഒരുക്കുന്ന നിലപന്തലുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം 26-ന് വൈകീട്ട് നടക്കും.

Second Paragraph (saravana bhavan

തുലാമാസ വാവുബലിക്ക് വിപുലമായ ഒരുക്കം ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കായി 10,000 ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം പഞ്ചവടി വാ കടപ്പുറത്ത് ഒരുക്കും.ഇതിനായി കടപ്പുറത്ത് രണ്ട് പന്തലുകള്‍ ഒരുക്കും.ബലിയിടല്‍ ചടങ്ങുകള്‍ക്കായി തലേന്ന് രാത്രിയില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്‍കും.ഭക്തരുടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ക്ലോക്ക് റൂം സൗകര്യം ഉണ്ടാവും.വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും പ്രത്യേക സ്ഥലം ഒരുക്കും.28-ന് പുലര്‍ച്ചെ 2.30-ന് ആരംഭിക്കുനന ബലിയിടല്‍ ചടങ്ങുകള്‍ രാവിലെ 7.30 വരെ നീളും.

ഭക്തര്‍ക്ക് പിതൃസായൂജ്യ പൂജ, തിലഹവനം എന്നിവ നടത്താനുള്ള സൗകര്യവും ഉണ്ടാവും.ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തുശര്‍മ്മന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി രാമചന്ദ്രന്‍ അരിമ്പൂര്‍, ഷൈന്‍ ശര്‍മ്മ ശാന്തി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും . വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍ സെക്രട്ടറി വേഴംപറമ്പത്ത് രാജന്‍, ഭാരവാഹികളായ കോങ്കണ്ടത്ത് വിശ്വംഭരന്‍, പന്തായി രാജന്‍, ഞാലിയില്‍ ഗോപി, ടി.എ.അര്‍ജുനന്‍ സ്വാമി എന്നിവര്‍ പങ്കെടുത്തു.