കെ.എച്ച്.ആർ.എ ഗുരുവായൂർ മേഖലാ സമ്മേളനം

Above article- 1

ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസ്സോസിയേഷൻ ഗുരുവായൂർ മേഖല സമ്മേളനം ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ വി എസ് രേവതി ഉൽഘാടനം ചെയ്തു .ജി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ഫോസ് ടാക് ട്രെയിനിങ്ങിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് ഫുഡ് സേഫ്റ്റി അസി: കമ്മീഷണർ ജനാർദ്ദനൻ വിതരണം ചെയ്തു .എസ് എസ് എൽ സി പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഹോട്ടലുSമകളെയും, ജീവനക്കാരുടെയും മക്കളെ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ ആദരിച്ചു .

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉൽഘാടനം ചെയ്തു .സി.ബിജുലാൽ, സുന്ദരൻ നായർ , അമ്പാടി ഉണ്ണികൃഷ്ണൻ , സി എ ലോക നാഥൻ , ആർ എ ഷാഫി കെ പി സുന്ദരൻ എന്നിവർ സംസാരിച്ചു . ജി കെ പ്രകാശൻ( പ്രസിഡന്റ്), സി.ബിജുലാൽ(സിക്രട്ടറി), പി എ ജയൻ ( ട്രഷറർ ) സി എ ലോക നാഥൻ വർക്കിങ് പ്രസിഡന്റ് ,കെ പി സുന്ദരൻ, സി അരവിന്ദൻ ( വൈസ് പ്രസിഡന്റുമാർ ) ആർ എ ഷാഫി, ടി കെ ഫാറൂഖ് ( ജോയിന്റ് സെക്രട്ടറിമാർ )

Vadasheri Footer