ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .
ചാവക്കാട് : ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . രാവിലെ 10 ന് ചാവക്കാട് നഗരസഭാഅങ്കണത്തിൽ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍ കോനേത്തിന് റിട്ടേണിംഗ് ഓഫീസര്‍ എന്‍ കെ കൃപ സത്യവാചകം ചൊല്ലിക്കൊടുത്തു , . ശേഷം മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കൗണ്‍സിലിന്റെ ആദ്യ യോഗംഅക്ബര്‍ കോനേത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ നടന്നു.
ഡിസംബർ 28ന് രാവിലെ 10ന് ചെയർമാൻ തിരഞ്ഞെടുപ്പ് യോഗവും ഉച്ചയ്ക്ക് 2ന് വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് യോഗവും നടത്താൻ തീരുമാനമായി.