തിരഞ്ഞെടുപ്പിലെ പരാജയം ,ചാവക്കാട് കോൺഗ്രസിൽ കലാപം

ചാവക്കാട്: തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിന്റെ പരാജയം യു ഡി എഫ് നേതൃത്വ ത്തിന്റെ വീഴ്ച കൊണ്ടാണെന്നും , അത് മറച്ചു പിടിക്കാനാണ് വെൽഫയർ സഖ്യത്തെ പഴി പറഞ്ഞു നേതാക്കൾ രംഗത്ത് വന്നതെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ ആരോപിച്ചു . .ചിട്ടയായ പ്രവർത്തനം നടത്തുവാനോ ബ്ലോക്ക്‌ മണ്ഡലം തലത്തിൽ ഒരു തെരഞ്ഞെടുപ്പു കൺവെൻഷൻ പോലും നടത്തുവാനോ യു ഡി എഫ് നേതൃത്വത്തിന് കഴിഞ്ഞട്ടില്ല.അങ്ങിനെ യൊന്നും നടത്താൻ താല്പര്യം കാണിക്കാതെ യു ഡി എഫി നേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം വെൽഫയർ പാർട്ടിയുടെ തലയിൽ വെച്ച് കെട്ടിവെക്കുന്നത് ന്യായീകരിക്കാൻ കഴിയുന്നതല്ലാ എന്നും യു ഡി എഫിന്റെ തെറ്റ് സ്വയം മനസിലാക്കി താഴെ തട്ടിലെ പ്രവർത്തകരെ വിളിച്ച് വരുത്തി വിശകലനം ചെയ്യേണ്ടതാണ്‌.
ചാവക്കാട് നഗരസഭയിൽ നിലവിലുള്ള സീറ്റ്‌ പോലും നില നിർത്താൻ കഴിയാത്ത യു ഡി എഫ് നേതൃത്വം പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു വാർഡ് തലം മുതൽ മേൽ കമ്മിറ്റി വരെ ഒരു അഴിച്ചു പണി നടത്തി വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിനെ ചിട്ടയായ രീതിയിൽ മുന്നോട്ടു നയിക്കണമെന്ന് ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌ പാലയൂർ ആവശ്യപ്പെട്ടു. എൽ ഡി എഫിനെ സഹായിക്കുന്ന രീതിയിൽ യു ഡി എഫ് നേതൃത്വം പ്രവർത്തിച്ചു എന്നാരോപിച് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എ പി ഷഹീറും ,വാർഡ് 16 ലെ ബൂത്ത് പ്രസിഡന്റ കെ.സി.നിഷാദും, സ്ഥാനങ്ങളും,പാർട്ടി അംഗത്വവും ഇന്നലെ രാജി വെച്ചിരുന്നു