Header 1 vadesheri (working)

ചാവക്കാട് നഗരസഭ അനക്സ് കെട്ടിടം ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്

Above Post Pazhidam (working)

ചാവക്കാട്: ആയുര്‍വ്വേദ-ഹോമിയോ ഡിസ്പെന്‍സറിക്കും കൃഷിഭവനും വേണ്ടിയുള്ള നഗരസഭയുടെ പുത്തന്‍ അനക്സ് കെട്ടിടം യാഥാര്‍ഥ്യമാവുന്നു.നഗരസഭ ഓഫീസിനോട് ചേര്‍ന്ന് 60 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.നഗരസഭയുടെ പ്രഥമ ഉപാധ്യക്ഷന്‍ ആര്‍.കെ.ഉമ്മറിന്‍റെ പേരാണ് അനക്സ് കെട്ടിടത്തിന് നല്‍കുന്നത്.

First Paragraph Rugmini Regency (working)

നഗരസഭയുടെ മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി മറ്റ് മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നടക്കുന്നുണ്ട്.അന്തരിച്ച സിനിമാ സംവിധായകനും ചാവക്കാട്ടുകാരനുമായ കെ.ആര്‍.മോഹനന്‍റെ നാമധേയത്തില്‍ വഞ്ചിക്കടവിലെ കുട്ടികളുടെ പാര്‍ക്കിന് സമീപം നിര്‍മിച്ച വായനശാലയുടെ ഉദ്ഘാടനമാണ് ഇതിലൊന്ന്.നഗരഹൃദയത്തില്‍ ഒരു വായനശാല എന്ന ചിരകാല ആവശ്യമാണ് ഒമ്പത് ലക്ഷം രുപ ചെലവില്‍ നിര്‍മിക്കുന്ന വായനശാലയുടെ ഉദ്ഘാടനത്തോടെ യാഥാര്‍ഥ്യമാവുന്നത്.ഡിസംബര്‍ രണ്ടാം വാരം മന്ത്രി എ.കെ.ബാലന്‍ വായനശാല നാടിന് സമര്‍പ്പിക്കും.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ നഗരസഭ നേരിട്ട് വീട് നിര്‍മിച്ച് നല്‍കുന്നതിന് രൂപവത്ക്കരിച്ച ഗൃഹശ്രീ കൂട്ടായ്മ നിര്‍മിക്കുന്ന ഭവനത്തിന്‍റെ ഉദ്ഘാടനമാണ് മറ്റൊരു പദ്ധതി.നവംബര്‍ 22-ന് രാവിലെ 11.30-ന് നഗരസഭ 27-ാം വാര്‍ഡില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണമെന്ന നഗരസഭയിലെ പുന്ന നിവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തെ തുടര്‍ന്ന് 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അങ്കണവാടിക്കെട്ടിടത്തിന്‍റെ ഉദ്ഘാടനമാണ് മറ്റൊരു പദ്ധതി.സ്വകാര്യവ്യക്തി നഗരസഭക്ക് സൗജന്യമായി നല്‍കിയ മൂന്ന് സെന്‍റ് ഭൂമിയില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം നവംബര്‍ 16-ന് വൈകീട്ട് 4.30-ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ.നാടിന് സമര്‍പ്പിക്കും.വൈസ് ചെയര്‍പേഴ്സന്‍ മഞ്ജുഷ സുരേഷ്,സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.എ.മഹേന്ദ്രന്‍,എ.സി.ആനന്ദന്‍,എം.ബി.രാജലക്ഷ്മി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)