Header 1 = sarovaram
Above Pot

ശബരിമല , സർക്കാർ വിളിച്ച സർവകക്ഷിയോഗം അലസി .- യു ഡി എഫ് ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം അലസി . ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Astrologer

‘ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ ഒത്തു കളിയ്ക്കുകയാണ്.” ചെന്നിത്തല സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു.

രൂക്ഷവിമർശനമാണ് ബിജെപിയും കോൺഗ്രസും സർവകക്ഷിയോഗത്തിൽ സർക്കാരിനെതിരെ ഉന്നയിച്ചത്. സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കോടതി വിധി സ്‌റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സര്‍ക്കാരിന് എടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു

കോടതി എന്താണോ പറഞ്ഞത്, അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. 91 ല്‍ ഹൈക്കോടതി വിധി വന്നപ്പോഴും നടപ്പാക്കുകയാണ് അതാത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്ത്. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാല്‍ അതാകും സര്‍ക്കാര്‍ നടപ്പാക്കുക. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ. അല്ലാതെ വാശിയും ദുര്‍വാശിയുമൊന്നുമില്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്ന് വരുക എന്നതാണ് ലക്ഷ്യം.

Vadasheri Footer