Madhavam header
Above Pot

ലക്ഷങ്ങൾ ചിലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന്‌ ചെയ്ത് താലൂക്ക് ആശുപത്രി

ചാവക്കാട് : സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയ യുവാവിന്‌ സൗജന്യമായി ചെയ്ത് നൽകി ചാവക്കാട് താലൂക്കാശുപത്രി. 3 മാസം മുൻപാണ് മണലൂർ പാലാഴി കണിയാംപറമ്പിൽ 43 വയസ്സുള്ള സുധീഷിന് വാഹനാപകടത്തിൽ പരിക്കേറ്റ് കാലിൽ പൊട്ടലും മുട്ടിന് താഴേക്ക് ചർമ്മവും നഷ്ടപ്പെട്ട അവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് .

plastic surgery 1 പ്രാഥമിക ഘട്ട ചികിത്സക്ക് തന്നെ എഴുപതിനായിരം രൂപയോളം ചെലവായി. അവസാനം തൃശ്ശൂരിൽ ഉള്ള പ്ലാസ്റ്റിക സർജറി ഹോസ്പിറ്റലിൽ കാണിക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു .സ്വകാര്യ ആശുപത്രിയിൽ ചികിൽസിക്കാനുള്ള സാമ്പത്തികസ്ഥിതി ഇല്ലാത്തതിനാൽ കേട്ടറിഞ്ഞു താലൂക്ക് ആശുപത്രിയിൽ എത്തുകയും സർജൻമാരായ ഡോ സുമിൻ സുലൈമാന്റേയും ഡോ ജയദേവന്റെയും നേതൃത്വത്തിൽ 2 മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു .ഇതിനു മുൻപ് തങ്ക, നാരായണൻ എന്നി രോഗികളിൽ തികച്ചും സൗജന്യമായി ഈ ശസ്ത്രക്രിയ വിജയകരമായി ചെയ്‌തിരുന്നു. ഇതറിഞ്ഞാണ് സുധീഷ് ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിയത്. താലൂക്കാശുപത്രിയിൽ എത്തുമ്പോൾ കാലിൽ ചർമ്മമില്ലാതെ ഗുരുതരമായ രീതിയിൽ പഴുപ്പ് ബാധിച്ച് നടക്കാൻ പോലും സാധിക്കാതെയായിരുന്നു വന്നത്. തിരിച്ച് പോകുമ്പോൾ പൂർണ്ണ ആരോഗ്യവാനായ് തികഞ്ഞ സംതൃപ്തിയോടെയാണ് സുധീഷ് മടങ്ങിയത്

Vadasheri Footer