1000 by 319 pixels

ചാവക്കാട് സമാന്തര ബാർ , 115 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

Star

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന 87 ലിറ്റർ വിദേശ മദ്യവുമായി, വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .

liqour siezed

കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു വിളിക്കുന്ന അനിൽകുമാറാ(35)ണ് അറസ്റ്റിലായത് . വീട്ടിൽ നിന്നും 115 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. . രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.ചാവക്കാട് എക്സൈസ് ഇൻസ്‌പെക്ടർ കെ വി ബാബുവിന്റെ നേതൃത്വത്തിൽ , പ്രിവന്റീവ് ആഫീസർമാരായ എം എസ് സുധീർ കുമാർ ,ജെയ്‌സൺ പി ദേവസി ,സി നൗഷാദ് മോൻ ,എ ജോസഫ് ,സുശീർ ഷേത്തു ലാൽ ,പി ഇർഷാദ് , വി രാജേഷ് , എം എൻ നിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് .