Header 1 vadesheri (working)

ചാവക്കാട് ജലസമിതി യോഗം ചേർന്നു

Above Post Pazhidam (working)

ചാവക്കാട് : ‘തെളിനീരൊഴുകും നവകേരളം ‘ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി മുനിസിപ്പൽ തല ജലസമിതി യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ .ഏപ്രിൽ 12,13 തീയതികളിലായി വാർഡ് തലത്തിൽ ജലസമിതികൾ ചേരുന്നതിന് തീരുമാനിച്ചു. ഏപ്രിൽ 17 ന് ജലസഭയും ജലനടത്തവും,22 ന് ജനകീയ ശുചീകരണ യജ്ഞവും നടത്തും.

First Paragraph Rugmini Regency (working)


യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, കൗൺസിലർ പി. കെ രാധാകൃഷ്ണൻ, , നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സക്കീർ ഹുസൈൻ വി. പി, ചാവക്കാട് മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്,താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജ, കില റിസോഴ്സ് പേഴ്സൺ സ്കന്ദകുമാർ.എൻ, എന്നിവർ സംസാരിച്ചു. ചാവക്കാട് സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ്‌ നന്ദി പറഞ്ഞു.നഗരസഭ കൗൺസിലർമാർ പൊതുപ്രവർത്തകർ എന്നിവരും പങ്കെടുത്തു