Above Pot

വിധിപ്രകാരം രണ്ടര ലക്ഷം രൂപയും പലിശയും നൽകിയില്ല
കുറി കമ്പനി മാനേജിങ്ങ് ഡയറക്ടർക്ക് വാറണ്ട്

തൃശൂർ : ഉപഭോക്തൃ കോടതി വിധി പാലിക്കാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ പാലിയേക്കര സ്വദേശിനി മഞ്ജു കുരിയപ്പൻ ഫയൽ ചെയ്ത ഹർജിയിലാണ് ചിയ്യാരം കുറീസ് ഏൻറ് ലോൺസ് പി ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായതു്. കു റി ചേർന്ന് സംഖ്യ ലഭിക്കാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് രണ്ടര ലക്ഷം രൂപയും 12% പലിശയും നൽകുവാൻ വിധിയുണ്ടായിരുന്നു.എന്നാൽ വിധി കമ്പനി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർക്ക് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട് ഹർജിക്കാരിക്ക് വേണ്ടി അഡ്വ.എ.ഡി. ബെന്നി ഹാജരായി

Vadasheri Footer