Above Pot

ചാവക്കാട് വൻ ഹാഷിഷ് വേട്ട, അകലാട് സ്വദേശി അഷറഫ് പിടിയിൽ

ചാവക്കാട്: കാറില്‍ കടത്തുകയായിരുന്ന രണ്ടേകാല്‍ ലിറ്റര്‍ ഹാഷിഷുമായി അകലാട് സ്വദേശി അറസ്റ്റില്‍. അകലാട് മൂന്നെയിനി കൊട്ടിലില്‍ അഷ്‌റഫ്(42) ആണ് പിടിയിലായത്.ചൊവ്വാഴ്ച രാത്രി എട്ടോടെ എസ്.എച്ച്.ഒ അനില്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പോലീസിന്റെ വാഹന പരിശോധക്കിടെ ചാവക്കാട് ദ്വാരക ബീച്ചിന് സമീപമാണ് ഇയാള്‍ പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ചാവക്കാട് പോലീസിന് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനപരിശോധന നടത്തിയത്. ചാവക്കാട് സെന്ററിലും തുടര്‍ന്ന് ബ്ലാങ്ങാട് ബീച്ച് സെന്ററിലും പോലീസ് കാറിന് കൈകാണിച്ചിട്ടും ഇയാള്‍ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. തുടര്‍ന്ന് ദ്വാരക ക്ഷേത്രത്തിന് സമീപം പോലീസ് ഇയാളുടെ കാറിന് കുറുകെ ജീപ്പിട്ട് പിടികൂടുകയായിരുന്നു.28 ചെറിയ ഡബ്ബകളിലായി സൂക്ഷിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ചാവക്കാട് എക്‌സൈസ് ഉദ്യോഗസഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ പോലീസ് തൂക്കി തിട്ടപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ ലിറ്ററിന് ഒരു കോടി വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ എവിടെനിന്നാണ് ഇത് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.എസ്.ഐ. യു.കെ.ഷാജഹാന്‍, ഷാഡോ പോലീസ് അംഗങ്ങളായ ജീവന്‍, നികേഷ്, രാഗേഷ്, സി.പി.ഒ.മാരായ ആശിഷ്, ശരത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

First Paragraph  728-90

Second Paragraph (saravana bhavan