ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ വളപ്പിലകായില്‍ മാമു മകന്‍ അലിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. കബറടക്കം തിരുവത്ര പുതിയറ ജുമാമസ്ജിദില്‍ നടക്കും. ഭാര്യ റഹ്‌മത്ത്. മക്കള്‍ ഫിദ ഫാത്തിമ്മ, ഫമിദ, ഫഹിം എന്നിവര്‍.

Above Pot