ചാവക്കാട് കോണ്‍ഗ്രസ് നടത്തിയ പോലിസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം ,25 പേര്‍ക്ക് പരിക്കേറ്റു .
ചാവക്കാട് :ചാവക്കാട് കോണ്‍ഗ്രസ് നടത്തിയ പോലിസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം ,ഗ്രനേഡ് പൊട്ടിയും ലാത്തിച്ചാര്‍ജിലും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപ പ്രതാപന് അടക്കം 25 പേര്‍ക്ക് പരിക്കേറ്റു . കാല് തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗോപ പ്രതാപനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി .
യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ത്ബ്ഷീര് ,പുന്നയൂര്‍ പഞ്ചായത്ത് അംഗം ഐ പി രാജേന്ദ്രന് ,ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ വിഷാനവാസ്, യൂത്ത്കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ കെ കെ ഷിബു , എച്ച് എം നൗഫല്‍ , ഐ എന്‍ ടി യു സി പ്രസിഡന്റ് എം എസ് ശിവദാസ് ,യൂത്ത്കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന് , യൂത്ത്കോണ്‍ഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡന്റ് നവീന്‍ , പുന്നയൂര്‍ മണ്ഡലം സെക്രട്ടറി മൊയ്ദീന് ഷാ , കെ ബി വിജു , അക്ബര്‍ ഷാ ,കമറു ദ്ധീന് ,കെ എസ് യു നേതാവ് ജിസ്മല്‍ , മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സലീല്‍ അറക്കല്‍ ,അബ്ദുല്‍ ഫൈസല്‍ അബ്ദുല്‍ ഖാദര്‍ , ഷാമില്‍ ഷാഹിദ് ,ബിജു ,അബ്ബാസ് ,അസീസ് , സ്റ്റീഫന്‍ , അസമില്‍ , പ്രജീഷ് , ഷാഹുല്‍ ഹമീദ് , ടിപ്പു സുല്‍ത്താന്‍ , എന്നിവര്‍ ക്കാണ് പരിക്കേറ്റത് .
ഗോപ പ്രതാപന് , തബ്ഷീര്‍ , ഐ പി രാജേന്ദ്രന് എന്നിവരെ ഹയാത്ത് ആശുപത്രിയിലും , മറ്റുള്ളവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു .
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് പുന്ന നൗഷാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും പിടി കൂടാത്ത പോലിസ് ,എസ് ഡി പി ഐ ബാന്ധവത്തില്‍ പ്രതിഷേധിച്ചും ,കേസ് സി പി ഐ അന്വേഷിക്കണ മെന്നും ആവശ്യപ്പെട്ടുമാണ് കോണ്‍ഗ്രസ് പോലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയത്. മണത്തല ബ്ലോക്ക് ആഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം സബ് രജി സ്ട്രാര്‍ ഓഫീസിനു മുന്നില്‍ പോലിസ് തടഞ്ഞു . തുടര്‍ന്ന് മാര്‍ച്ച് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന് ഉത്ഘാടനം ചെയ്തു . ഉത്ഘാടന ശേഷം ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് .
ജലപീരങ്കി പ്രയോഗിച്ച പോലിസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് വലിച്ചെറിഞ്ഞു . ഗ്രനേഡ് പൊട്ടിയാണ് ഗോപ പ്രതപന്റെ കാല് തകര്‍ന്നത് . ഗ്രനേഡ് പൊട്ടി പലര്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി .പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലിസ് ഓടിച്ചിട്ട് മര്‍ദിച്ചു ചാവക്കാട് പുതിയ പാലം വരെയും എനാമാവ് റോഡില്‍ ബസ് സ്റ്റാന്റ് വരെയും പോലിസ് ഓടിച്ചിട്ട് തല്ലി .പോലിസ് നടപടികള്‍ക്ക് എ സി പി. പി എസ് ശിവദാസ് നേതൃത്വം നല്കി