Post Header (woking) vadesheri

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓക്‌സി മീറ്ററുകള്‍ നല്‍കി.

Above Post Pazhidam (working)

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടക്കേക്കാട് സിഎച്ച്എസിയിലേക്കും,കടപ്പുറം സിഎച്ച്എസിയിലേക്കും 100 ഓക്‌സി മീറ്ററുകള്‍ നല്‍കി. വടക്കേക്കാട് സിഎച്ച്‌സിയില്‍ വെച്ച് നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താക് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഫസലുല്‍ അലി കിറ്റ് ഏറ്റുവാങ്ങി.

Arya bhavan inner

Second Paragraph  Sarovaram(working)

ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്ദലാംകുന്ന് മുഹമ്മദുണ്ണി, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍ നബില്‍ എന്‍.എം.കെ, ബ്ലോക്ക് മെമ്പര്‍മാരായ ബിജു പള്ളിക്കര, തെക്കുമുറി കുഞ്ഞിമുഹമ്മദ് ,
ബി.ഡി.ഒ. വിനീത്, സി.എച്ച്.സി. സുപ്രണ്ട് അനില്‍ പിഷാരടി, ഹെല്‍ത്ത് സൂപ്രവൈസര്‍ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഹെഡ് നഴ്‌സ് അജിത എന്നിവര്‍ പങ്കെടുത്തു. സബ്‌സെന്ററുകളിലേക്കും, വാര്‍ഡംഗങ്ങള്‍, ആര്‍ആര്‍ടി എന്നിവിടങ്ങളിലേക്കും വിതരണം നടത്തും

Third paragraph Saravan bhavan