Header 1 vadesheri (working)

ചാവക്കാട് ബീച്ചിൽ ശൂചീകരണ യജ്ഞം; കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിക്കും

Above Post Pazhidam (working)

തൃശൂര്‍ : ചാവക്കാട് ബീച്ചിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ മാസ് ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. നവംബർ 20 ന് അവസാനിക്കുന്ന ശുചീകരണയജ്ഞത്തിൽ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന ബീച്ച് ശൂചീകരണം വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് കളക്ട്രേറ്റ് ചേംബറിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട കടപ്പുറങ്ങളിലാണ് ‘മാസ് ക്ലീനിംഗ്’ പദ്ധതി നടപ്പാക്കുന്നത്.

First Paragraph Rugmini Regency (working)

ഇതിന്റെ ഭാഗമായി കേരളത്തിലെ ഏഴ് ജില്ലകളിലെ കടപ്പുറങ്ങളിൽ മാസ് ക്ലീനിംഗും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. തൃശ്ശൂരിൽ ചാവക്കാട് ബീച്ചിനെയാണ് ശുചീകരണ പരിപാടികൾക്കായി തെരഞ്ഞെടുത്തത്. കാസർകോട് വലിയപറമ്പ, കണ്ണൂർ മുഴപ്പിലങ്ങാട്, മലപ്പുറം കൂട്ടായി, കോഴിക്കോട് ബീച്ച്, ആലപ്പുഴ മാരാരി, തിരുവനന്തപുരം കഠിനംകുളം എന്നിങ്ങനെയാണ് മറ്റു ബീച്ചുകൾ. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മാസ്സ് ക്യാമ്പയിൻ നടത്തും. കെ.എസ്.സി.എസ്.ടി.ഇ, എം.ഒ.ഇ.എഫ്, കിഫ്ര എന്നിവ സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ജില്ലാ നാഷണൽ ഗ്രീൻ കോർപ്സും ഇതിന്റെ ഭാഗമാകും. നഗരസഭ, എൻ.ജി.സി, എക്കോ ക്ലബ്, നെഹ്‌റു യുവജന കേന്ദ്ര, സ്‌പോർട്‌സ് കൗൺസിൽ, തഹസിൽദാർ, വിദ്യാഭ്യാസ വകുപ്പ്, താലൂക്ക്, ഫിഷറീസ് വകുപ്പ്, എൻഎസ്എസ്, എൻജിഒ, കടലോര ജാഗ്രത സമിതി, സാഫ്, കുടുംബശ്രീകൾ, കോളേജ് വിദ്യാർത്ഥികൾ ഫിഷറീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, കോളേജിയേറ്റ് എഡ്യൂക്കേഷൻ എന്നിവരടങ്ങുന്ന ടീമുകൾ ആയിരിക്കും ബീച്ചിൽ ശുചീകരണത്തിനു നേതൃത്വം നൽകുന്നത്. ഓരോ ദിവസവും രണ്ടോ മൂന്നോ ടീമുകൾ ആയിട്ടാണ് ശുചീകരണം. രാവിലെ എട്ട് മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6.30 വരെയും ശുചീകരണം നടത്തും.

Second Paragraph  Amabdi Hadicrafts (working)

ഇതോടൊപ്പം തന്നെ ജനങ്ങളിൽ മാലിന്യനിർമ്മാർജ്ജനത്തിന്റെയും ശുചീകരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവത്കരണ ക്ലാസുകൾ നടത്തും. ചുരുങ്ങിയത് 10 ചവിട്ടു കുട്ടകൾ ബീച്ചിൽ സ്ഥാപിക്കണം. ദിവസേന മാലിന്യം നിർമാർജനം ചെയ്യാനുള്ള നടപടികളും സ്വീകരിക്കണമെന്നും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.