ചാവക്കാട് ബീച്ച് ഭക്ഷ്യ മേളക്ക് തുടക്കമായി
ചാവക്കാട് : നഗരസഭ കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യമേള ‘സ്വാദി’ന് ബ്ലാങ്ങാട് ബീച്ചിൽ തുടക്കമായി.
ഭക്ഷ്യമേളയുടെ ഉദ്ഘാടനം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, സ്റ്റാന്റിങ് കമ്മറ്റി അദ്ധ്യക്ഷന്മാരായ കെ.എച്ച് സലാം, എ.എ മഹേന്ദ്രൻ, എ.സി ആനന്ദൻ, എം.ബി രാജലക്ഷ്മി, കുടംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ജ്യോതിഷ് കുമാർ, വാർഡ് കോ-ഓർഡിനേറ്റർ കെ.കെ കാർത്യായനി, കുടുംബശ്രീ ചെയർപേഴ്സൺ പ്രീജാ ദേവദാസ്, സെക്രട്ടറി ലളിത, സിംന മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ പോൾ തോമസ് എന്നിവർ സംസാരിച്ചു. ജൂൺ ഏഴുവരെ നടക്കുന്ന രുചിമേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഒമ്പത് സ്റ്റാളുകളാണുള്ളത്. മേളയിൽ ചാവക്കാടൻ ചേലാക്കി, കപ്പ കാന്താരി, കപ്പ ബീഫ്, ദോശ സ്പെഷ്യൽ, കിഴി ബിരിയാണി, ഇടിമുട്ട, കിളിക്കൂട്, ഉന്നക്കായ, മീൻ വറ്റിച്ചത്, പഴംപൊരിയും ബീഫും, ചിക്കൻ കൊഴുക്കട്ട, ബീഫ് കൊഴുക്കട്ട, വിവിധ തരം അച്ചാറുകൾ, ഐസ് ക്രീമുകൾ, ജ്യൂസ് എന്നിവയും ലഭിക്കും. സായാഹ്നങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറും.