Header 1 vadesheri (working)

ഒമിക്രോൺ ഭീതി , ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ നഗര സഭ റദ്ദാക്കി

Above Post Pazhidam (working)

ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കാൻ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു. ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനായി എൻ.കെ.അക്ബർ എം.എൽ.എ ചെയർമാനായി കഴിഞ്ഞദിവസം സംഘാടക സമിതി രൂപീകരിച്ചിരുന്നു.

First Paragraph Rugmini Regency (working)

രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബീച്ച് ഫെസ്റ്റിവൽ ഒഴിവാക്കാതെ നിർവാഹമില്ലെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അറിയിച്ചു. അതിദരിദ്രരെ കണ്ടെത്തുന്നതിന് സർവേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 101 പേരുടെ കരട് പട്ടിക കൗൺസിൽ അംഗീകരിച്ചു. ആക്ഷേപമുള്ളവർക്ക് 7 ദിവസം പരാതി നൽകാം.

ജില്ലയിലെ 7 നഗരസഭകളും തൃശൂർ കോർപറേഷനും അണിനിരക്കുന്ന മുനിസിപ്പൽ ക്രിക്കറ്റ് ലീഗിന് ഈ വർഷം ചാവക്കാട് നഗരസഭ ആതിഥേയത്വം വഹിക്കുമെന്നും ജനുവരി 9ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്‌കൂളിൽ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു

Second Paragraph  Amabdi Hadicrafts (working)