Above Pot

രാത്രികാല കർഫ്യൂ, ഗുരുവായൂരിൽ ദർശനത്തിന് ക്രമീകരണം.

ഗുരുവയൂർ : സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു രാത്രി മുതൽ ദർശന ക്രമീകരണം ഏർപ്പെടുത്തി.കൃഷ്ണനാട്ടം കളിയുംമാറ്റി വെച്ചു.


ഇന്നു മുതൽ ഡ്രിസംബർ 30) ജനുവരി 2 വരെ രാത്രി പത്തു മണിക്ക് ക്ഷേത്രം അടയ്ക്കും. നാളെ മുതൽ ഞായറാഴ്ച വരെഎല്ലാ ദിവസം രാവിലെ 5 മണി മുതൽ മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കു..ഇന്നു മുതൽ ജനുവരി 2 വരെ കൃഷ്ണനാട്ടം കളി ഉണ്ടായിരിക്കില്ല.

Astrologer

ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തിരുന്നവർക്ക് സൗകര്യപ്രദമായ മറ്റു ദിവസങ്ങളിൽ കൃഷ്ണനാട്ടം കളി നടത്താൻ അവസരം നൽകും. ഭക്തരുടെ സുരക്ഷയെ മുൻനിർത്തി ഏർപ്പെടുത്തിയ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് ദേവസ്വം അറിയിച്ചു.

Vadasheri Footer