Header 1 = sarovaram
Above Pot

ഓട്ടോഡൈവറുടെ സത്യസന്ധതമൂലം ഇതരസംസ്ഥാന വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും തിരിച്ചുകിട്ടി

ചാവക്കാട് : തിരുവത്ര സ്വദേശി ഓട്ടോഡൈവറുടെ സത്യസന്ധതമൂലം ഇതരസംസ്ഥാന
വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട ബാഗും പണവും രേഖകളും തിരിച്ചുകിട്ടി.
തിരുവത്ര ബേബിറോഡ് കോട്ടപ്പുറത്ത് കോയ (54) യാണ് തന്റെ ഓട്ടോയിൽ യാത്രകാർ
മറന്നുവെച്ച ബാഗ് പോലീസ് സേ്റ്റഷനിൽ ഏൽപ്പിച്ച് ഉടമകൾക്ക് കിട്ടാൻ
വഴിയൊരുക്കിയത് .

പാലക്കാട് ഐ ഇ ടിയിൽ പഠിക്കുന്ന ആന്ധ്ര , തെലുങ്കാന
സ്വദേശികളായ മൂന്ന് വിദ്യാർഥികൾ ഗുരുവായൂർ , പാലയൂർ തീർഥകേന്ദ്രങ്ങൾ
സന്ദർശിച്ച് പാലയൂരിൽനിന്ന് ഓട്ടോയിൽ കയറി ഗുരുവായൂർ ആനക്കോട്ടയിലേക്ക്
പോയി . കോയ പാവറട്ടിയിൽ നിന്നും മറ്റൊരു ഓട്ടം കഴിഞ്ഞ് മടങ്ങുമ്പോഴാണ്
പാലയൂരിൽ നിന്നും വിദ്യാർഥികൾ കയറിയത്. ആനക്കോട്ടയിൽ വിദ്യാർഥികളെ ഇറക്കികോയ തിരിച്ചുപോന്നപ്പോഴാണ് വിദ്യാർഥികൾ പണവും രേഖകളും അടങ്ങിയ ബാഗ്ഓട്ടോയിൽ മറന്നുവെച്ച വിവരം അറിഞ്ഞത് . വിദ്യാർഥികൾ ഗുരുവായൂർ ടെമ്പിൾപോലീസ് സേ്റ്റഷനിൽ വിവരമറിയിച്ചു. ഓട്ടോ ചാവക്കാട് ഭാഗത്തുള്ളതാണെന്നനിഗമനത്തിൽ ചാവക്കാട് പോലീസ് സേ്റ്റഷനിലും വിവരമെത്തി. ഓട്ടോയിൽവിദ്യാർഥികൾ ബാഗ് മറന്നുവെച്ച വിവരം ഡ്രൈവർ കോയ അറിഞ്ഞിരുന്നില്ല.

Astrologer

അദേഹംവീട്ടിലെത്തി ഭക്ഷണം കഴിച്ച് തിരിച്ചു വരാൻ ഓട്ടോയിൽ കയറിയപ്പോഴാണ് ബാഗ്കണ്ടത് ഉടൻ അദേഹം നേരെ ചാവക്കാട് സേ്റ്റഷനിൽ എത്തി വിവരമറിയിച്ചു.ഗുരുവായൂർ എസ് ഐ വിമോദ് ബാഗിന്റെ ഉടമസ്ഥരായ വിദ്യാർഥികളുമായിചാവക്കാട്ടെത്തി . ചാവക്കാട് എസ് ഐ കെ ജി ജയപ്രദീപ് , സീനിയർ സിപിഒ പി വിഅബ്ദുൾസലാം എന്നിവരുടെ നേത്യത്വത്തിൽ കോയ ബാഗ് വിദ്യാർഥികൾക്കു കൈമാറി.ഓട്ടോ്ര്രഡവറുടെ സത്യസന്ധതയിൽ വിദ്യാർഥികളും പോലീസും കോയയെ അഭിനന്ദിച്ചു.വിദ്യാർഥികൾ പാരിതോഷികമായി നൽകിയ പണം സ്വീകരിക്കാൻ കോയതയ്യാറാകാതിരുന്നതും വിദ്യാർഥികളെ അത്ഭുതപ്പെടുത്തി. ചാവക്കാട് നഗര സഭ കോൺഗ്രസ് കൗൺസിലർ സീനത്ത്കോയയുടെ ഭർത്താവാണ് ഇദ്ദേഹം .

Vadasheri Footer