Header

ഒരുമനയൂർ കണ്ണിക്കുത്തിയില്‍ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

ചാവക്കാട്: ഒരുമനയൂർ കണ്ണിക്കുത്തിയില്‍ അജ്ഞാത സംഘം പൊതുപ്രവര്‍ത്തകന്റെ വീടാക്രമിച്ചതായി പരാതി.ചാവക്കാട് ബസ് സ്റ്റാന്‍ഡിനു കിഴക്ക് ഒരുമനയൂര്‍ മൂന്നാം വാര്‍ഡില്‍ കണ്ണിക്കുത്തിയില്‍ താമസിക്കുന്ന പണിക്ക വീട്ടില്‍ സിയയുടെ (സിയ ചാവക്കാട്) വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച്ച രാത്രി 10.45 ഓടെ സിയ വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം. സിയയുടെ ഭാര്യയും മക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ ജനല്‍ ചില്ലില്‍ അടിച്ചു പരിഭ്രാന്തി പടര്‍ത്തിയ അക്രമികള്‍ സമീപത്തെ റോഡിന് ഇരുവശത്തുമായി കൂട്ടിയിട്ടിരുന്ന വിറകിനു തീ വെക്കുകയും ചെയ്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ബോണറ്റു തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മേഖലയില്‍ മദ്യം,മയക്കുമരുന്ന് ഉപയോഗിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. സിയയുടെ വീടാക്രമണത്തില്‍ പൗരാവകാശവേദി പ്രതിഷേധിച്ചു. പൊതു വിഷയങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സിയയുടെ വീട് ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ആവശ്യപ്പെട്ടു