Header 1 = sarovaram
Above Pot

ദേശീയ പണിമുടക്ക് , സംയുക്ത ട്രേഡ് യൂണിയൻ കാൽനട ജാഥ സംഘടിപ്പിച്ചു.

ഗുരുവായൂർ : ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ പൂക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു. മല്ലാട് സെന്ററിൽ നിന്നാരംഭിച്ച ജാഥ ഐ എൻ ടി യു സി റീജണൽ പ്രസിഡണ്ട് എം എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് മനീഷ് ഡേവിഡ് അധ്യക്ഷനായി. ടി ബി ദയാനന്ദൻ ക്യാപ്റ്റനും വി കെ വിമൽ വൈസ് ക്യാപ്റ്റനും വി വി ഡൊമിനി മാനേജരുമായ ജാഥ മേഖലയിൽ വിവിധയിടങ്ങളിൽ പര്യടനം നടത്തി കോട്ടപ്പടി സെന്ററിൽ സമാപിച്ചു. സമാപന പൊതുയോഗം സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം ടി എസ് ഷെനിൽ ഉദ്ഘാടനം ചെയ്തു. ഐ ബി സുരേഷ് ബാബു അധ്യക്ഷനായി. വി അനൂപ്, ടി കെ സുനിൽ, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Vadasheri Footer