Post Header (woking) vadesheri

ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചെമ്മണ്ണൂര്‍ പണിക്കശ്ശേരി ചന്ദ്രന്‍ മകന്‍ 35 വയസുള്ള കിരണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിരണ്‍ അപകടത്തില്‍ പെട്ടത്. കുളത്തില്‍ താഴ്ന്നുകൊണ്ടിരുന്ന യുവാവ് രക്ഷപ്പെടുത്താനായി ഉറക്കെ ശബ്ദമുണ്ടാക്കിയതായും എന്നാല്‍ നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും പൂര്‍ണ്ണമായും മുങ്ങിത്താഴുകയുമായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

കുന്നംകുളത്തുനിന്നും ഫയര്‍ഫോഴ്‌സ് എത്തി അര മണിക്കൂര്‍ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. യുവാവിന്റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.