Post Header (woking) vadesheri

ചന്ദ്രയാന്‍-2 , പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍

Above Post Pazhidam (working)

മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയര്‍മാന്‍ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം അധികൃതര്‍ പ്രസ്താവനയിറക്കി. ചെയര്‍മാനും കുടുംബവും മഠാധിപതി വിദ്യാധീഷ തീര്‍ഥയുടെ അടുത്തെത്തി അനുഗ്രഹം തേടിയെന്നും പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 15നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്.

Ambiswami restaurant

buy and sell new