പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് ഓടി

">

കാക്കനാട്: വീട്ടുകാര്‍ ഉറങ്ങുമ്ബോള്‍ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടാകുകയും ഗേറ്റ് ‘തുറന്ന്’ വഴി കുറുകെ കടന്ന് ഇടിച്ചു നിന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കുമ്ബോള്‍ കാണുന്നത് കാര്‍ തനിയെ നീങ്ങി റോഡിനപ്പുറത്തെത്തി സ്ലാബിലിടിച്ചു നില്‍ക്കുന്നത് കണ്ട് വീട്ടുകാര്‍ അമ്ബരന്നു. വാഹനമോഷ്ടാക്കള്‍ കാര്‍ തട്ടിക്കൊണ്ടു പോവുകയാണെന്ന് സംശയിച്ചാണ് വീട്ടുകാര്‍ ഓടി പുറത്തെത്തിയത്. എന്നാല്‍ വാഹനത്തില്‍ ആരും ഉണ്ടായിരുന്നില്ല.

വാഹനത്തിരക്കേറിയ ഇടപ്പള്ളി- പുക്കാട്ടുപടി റോഡാണു കാര്‍ സ്വയം കുറുകെ കടന്നതെന്നോര്‍ക്കുമ്ബോള്‍ നാട്ടുകാര്‍ക്ക് അമ്ബരപ്പ്. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് അപകടമൊഴിവാക്കി. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്‍ തനിയെ നീങ്ങിയത്. നിരങ്ങി നീങ്ങുന്നതിനിടെ കാറിന്റെ ഒരു ഭാഗം കത്തി നശിക്കുകയും ചെയ്തു. ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെങ്കിലും ഫലപ്രദമാകാതെയാണ് കാര്‍ നീങ്ങിയത്.

new consultancy

പോര്‍ച്ചില്‍ നിന്ന് റോഡിലേക്ക് ചെറിയ ഇറക്കമായതിനാല്‍ കാര്‍ ഗേറ്റിന് നേരെ നീങ്ങി. കാര്‍ തട്ടിയതോടെ ഗേറ്റ് തുറക്കുകയും റോഡിന് കുറുകെ നീങ്ങുകയും ചെയ്തുവെന്നാണ് നിഗമനം. കാറിന്റെ സ്വിച്ച്‌ തകരാറിലായിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാര്‍ തീപ്പിടിക്കാനുണ്ടായ കാരണമെന്നും ഉടമ പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors